എൽ & ടി ക്ക് 1576 കോടിയുടെ കരാർ

Posted on: November 6, 2014

L&T-Infra

ലാർസൺ & ട്യൂബ്രോയുടെ പവർട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗം ഒക്ടോബറിൽ 1,576 കോടിയുടെ കരാർ നേടി. മധ്യാഞ്ചൽ വിദ്യുത് വിതരൺ നിഗമിൽ നിന്നാണ് 1,164 കോടിയുടെ ഓർഡർ.

11 കെവിയുടെ 33 സബ് സ്‌റ്റേഷനുകൾ, നിലവിലുള്ള സബ് സ്‌റ്റേഷനുകളുടെ നവീകരണം, 11 കെവി വിതരണലൈനുകൾ, ട്രാൻസ്‌ഫോർമർ സെന്ററുകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള കരാറാണ് എംവിവിഎൻ നൽകിയിട്ടുള്ളത്.

പശ്ചമിബംഗാൾ സംസ്ഥാന വൈദ്യുതി വിതരണ കമ്പനിക്കു വേണ്ടി 11 കെവിയുടെ 33 സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള 412 കോടിയുടെ കരാറാണ് മറ്റൊന്ന്.