അനില്‍ കപൂര്‍ മലബാര്‍ ഗോള്‍ഡിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍

Posted on: July 31, 2019

ദുബായ് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ഹിന്ദി നടന്‍ അനില്‍ കപൂറും മലബാര്‍ ഗോള്‍ഡ് ഉടന്‍ പുറത്തിറക്കുന്ന പുതിയ ടി.വി. പരസ്യമായ മലബാര്‍ പ്രോമിസസില്‍ അനില്‍ കപൂറിന്റെ സാന്നിധ്യമുണ്ടാവും. കരീന കപൂര്‍ ഖാന്‍, തമന്ന ഭാട്ടിയ, മാനുഷി ചില്ലാര്‍ എന്നിവരാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മറ്റു ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള അനില്‍ കപൂറിന്റെ അഭിനയജീവിതം 40 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 2005 മുതല്‍ നിര്‍മാതാവായും സജീവമാണ്.

അനില്‍ കപൂറിനെ മലബാര്‍ ഗോള്‍ഡ് കുടുംബത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ് പറഞ്ഞു. അനില്‍ കപൂറിന്റെ സഹകരണം ഗ്രൂപ്പിന്റെ പ്രയാണത്തിന് മുതല്‍ക്കൂട്ടാവുമെന്നും എം. പി. അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പോലൊരു പ്രമുഖ ബ്രാന്‍ഡ് തന്നില്‍ വിശ്വാസമര്‍പ്പിച്ചതിലും ആ ബ്രാന്‍ഡിന്റെ മുഖമായി തിരഞ്ഞെടുത്തതിലും ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് അനില്‍ കപൂര്‍ പറഞ്ഞു.