17
Friday
May 2024
May 2024
ജൻധൻ യോജന 7 കോടി അക്കൗണ്ടുകൾ തുറന്നു
Posted on: November 6, 2014
പ്രധാൻമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം രാജ്യത്ത് ഏഴു കോടി അക്കൗണ്ടുകൾ തുറന്നു. ഈ അക്കൗണ്ടുകളിലൂടെ 5,300 കോടി രൂപ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടതായും ധനമന്ത്രാലയം വെളിപ്പെടുത്തി.
അക്കൗണ്ട് ഉടമകൾക്കായി നാല് കോടി റുപേ കാർഡുകൾ വിതരണം ചെയ്തു സാമ്പത്തിക സംയോജന പ്രക്രിയയുടെ ഭാഗമായി 2015 ഓഗസ്റ്റ് 15 ന് മുമ്പ് 7.5 കോടി അക്കൗണ്ടുകൾ തുറക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ 2015 ജനുവരി 15 മുമ്പ് ലക്ഷ്യം കൈവരിക്കാനായേക്കും.
TAGS: Financial Inclusion | Jan Dhan AccountS | PMJDY Bank Accounts | Pradhan Mantri Jan Dhan Yojana | RuPay Cards |
News in this Section