റൂപേ പ്രോ വോളി ലീഗ് ടൈറ്റില്‍ സ്‌പോണ്‍സര്‍

Posted on: January 24, 2019

കൊച്ചി : നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഉല്പന്നമായ റൂപേ കാര്‍ഡ് ഇന്ത്യയിലെ സ്‌പോര്‍ട്ട് ലീഗായ പ്രോ വോളിബോളിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരസ്ഥമാക്കി. ഫെബ്രുവരി രണ്ടിനാണ് ലീഗ് ആരംഭിക്കുന്നത്. റൂപേ കാര്‍ഡ് ആറു നഗരങ്ങളിലായി ആറു ഫ്രാഞ്ചൈസികള്‍ പോരാട്ടത്തിനിറങ്ങുന്ന ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ്.

വോളിബോള്‍ മികച്ചൊരു ടീം ഇനമാണെന്നും റൂപേ ഡിജിറ്റല്‍ പേയ്‌മെന്റിനെ ശക്തിപ്പെടുത്തുന്നതു പോലെ പ്രോ വോളിബോള്‍ ലീഗ് ഈ കായിക ഇനത്തെയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും എന്‍പിസിഐ മാര്‍ക്കറ്റിങ് എസ്‌വിപി കുനാല്‍ കലാവതിയാ പറഞ്ഞു.