ഇൻഡിഗോ എട്ട് രാജ്യാന്തര സർവീസുകൾ തുടങ്ങുന്നു

Posted on: July 28, 2019

മുംബൈ : ഇൻഡിഗോ എയർലൈൻസ് എട്ട് രാജ്യാന്തര സർവീസുകൾ തുടങ്ങുന്നു. ഡൽഹി – ജിദ്ദ സർവീസ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചു. മുംബൈ – കുവൈറ്റ് സർവീസ് ഓഗസ്റ്റ് അഞ്ചു മുതലും മുംബൈ – സിംഗപ്പൂർ, മുംബൈ – ബാങ്കോക്ക് പ്രതിദിന സർവീസുകൾ ഓഗസ്റ്റ് 22 മുതലും ആരംഭിക്കും. മുംബൈ – ദുബായ് സെക്ടറിലെ ഡിമാൻഡ് കണക്കിലെടുത്ത് മൂന്നാമത്തെ പ്രതിദിന സർവീസും ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബർ മുതൽ ഹാനോയ്, ഹോച്മിൻ സിറ്റി (വിയറ്റ്‌നാം), ചെംഗ്ഡു (ചൈന) എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കും. യൂറോപ്യൻ ഡെസ്റ്റിനേഷനുകളിലേക്കുള്ള സർവീസുകളും പരിഗണനയിലുണ്ട്. അടുത്തയിടെ ടർക്കീഷ് എയർലൈനുമായി ഇൻഡിഗോ കോഡ് ഷെയർ കരാറിൽ ഏർപ്പെട്ടിരുന്നു.

TAGS: IndiGo |