മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഗോൾഡ് റീസൈക്ലിംഗ് രംഗത്തേക്ക്

Posted on: November 5, 2014

Muthoot-Pappachan-Group-Log

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഗോൾഡ് റീസൈക്ലിംഗ് രംഗത്തേക്ക്. ഗ്രൂപ്പിന്റെ പ്രഷ്യസ് മെറ്റൽ ഡിവിഷനായ മുത്തൂറ്റ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉപയോഗിച്ച സ്വർണം വാങ്ങി പുനരുത്പാദന പ്രക്രിയയ്ക്കു വിധേയമാക്കുന്നത്. പഴയതും ഉപയോഗിച്ചതുമായ സ്വർണാഭരണങ്ങളുടെ പുനരുത്പാദനം ലക്ഷ്യമിട്ട് ഇവ സമാഹരിക്കാനായി മുത്തൂറ്റ് ഗോൾഡ് പോയിന്റ് എന്ന പേരിൽ റീടെയിൽ ഔട്ട്‌ലെറ്റ് ശൃംഖലയ്ക്കു തുടക്കമിട്ടതായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് അറിയിച്ചു.

സമാഹരിക്കുന്ന സ്വർണാഭരണങ്ങൾ ശുദ്ധീകരിച്ച് സ്വർണ ബാറുകളാക്കി മാറ്റും. പഴയസ്വർണം ശേഖരിക്കാൻ ഈ വർഷം ദക്ഷിണേന്ത്യയിൽ മൂന്ന് ഔട്ട്‌ലെറ്റുകൾ തുറക്കും. ആദ്യത്തെ ഗോൾഡ് പോയിന്റ് കോയമ്പത്തൂരിലെ രാജാ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തതായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

സ്വർണത്തെ ഉത്പാദനപരമായ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിന് ഏറെ സാധ്യതകളുണ്ടെന്ന് പ്രഷ്യസ് മെറ്റൽസ് ബിസിനസ് വിഭാഗം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കേയൂർ ഷാ പറഞ്ഞു.