ഇൻഡോർ – ദുബായ് സർവീസുമായി എയർ ഇന്ത്യ

Posted on: July 16, 2019

ന്യൂഡൽഹി : എയർ ഇന്ത്യ ഇൻഡോർ – ദുബായ് സർവീസ് തുടങ്ങി. മധ്യപ്രദേശിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര സർവീസാണിത്. 162 സീറ്റുകളുള്ള എയർബസ് എ 320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ദുബായിലേക്കും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഇൻഡോറിലേക്കുമാണ് സർവീസുള്ളത്.

യുഎഇയിലേക്കുള്ള സീറ്റ് വിഹിതം നിലവിലുള്ള 4500 ൽ നിന്ന് 5800 സീറ്റുകളായി വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനി പറഞ്ഞു. നാല് പുതിയ സർവീസുകൾ വിന്റർ സീസണിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.