കിയ സെൽറ്റോസ് എസ് യു വി ബുക്കിംഗ് 16 മുതൽ

Posted on: July 15, 2019

ന്യൂഡൽഹി : കിയ മോട്ടോഴ്‌സ് സെൽറ്റോസ് എസ് യു വി യുടെ ബുക്കിംഗ് ജൂലൈ 16 മുതൽ ആരംഭിക്കും. രാജ്യത്തെ 206 സെയിൽസ് പോയിന്റുകളും ഓൺലൈനും വഴി സെൽറ്റോസ് ബുക്ക് ചെയ്യാം. ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന സെൽറ്റോസ് 3 വേരിയന്റുകളിൽ ലഭ്യമാണ്.

തുടക്കത്തിൽ 1.5 പെട്രോൾ, 1.5 ഡീസൽ, 1.4 ടർബോ പെട്രോൾ (മാനുവൽ, ഓട്ടോമാറ്റിക്ക്) എന്നീ എൻജിനുകൾ തെരഞ്ഞെടുക്കാം.

ആന്ധ്രപ്രദേശിലെ അനന്തപ്പൂർ പ്ലാന്റിലാണ് സെൽറ്റോസിന്റെ നിർമാണം. ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്ക് സെൽറ്റോസ് കയറ്റുമതി ചെയ്യുന്നുണ്ട്.