വിസ്താര സിംഗപ്പൂരിലേക്ക് രണ്ട് സർവീസുകൾ തുടങ്ങുന്നു

Posted on: July 11, 2019

മുംബൈ : വിസ്താര എയർലൈൻസ് ഓഗസ്റ്റ് ആദ്യവാരം മുതൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും സിംഗപ്പൂരിലേക്ക്    പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. വിസ്താരയുടെ ആദ്യ ഇന്റർനാഷണൽ സർവീസുകളാണിവ. രാജ്യാന്തര സർവീസുകളിൽ ബിസിനസ്, ഇക്‌ണോമി ക്ലാസ് കോൺഫിഗറേഷനുകളുണ്ട്.

ബോയിംഗ് 737-800 എൻജി വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഡൽഹി കേന്ദ്രമാക്കി 23 ആഭ്യന്തര സർവീസുകളാണ് വിസ്താര നടത്തുന്നത്.