ഇന്ത്യൻ വിമാനക്കമ്പനികൾ ഇറാൻ വ്യോമപാത ഒഴിവാക്കണമെന്ന് ഡിജിസിഎ

Posted on: June 23, 2019

ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇറാൻ വ്യോമപാത ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. വിമാനയാത്രക്കാരുടെ സുരക്ഷ മുൻ നിർത്തിയാണിത്.

എന്നാൽ ഡിജിസിഎ നിർദേശം എയർ ഇന്ത്യ സർവീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു. പുതിയ സാഹചര്യത്തിലുള്ള റൂട്ടു മാറ്റം പരിഗണനയിലാണെന്നും അദേഹം കൂട്ടിച്ചേർത്തു.

TAGS: DGCA |