നിക് വാലെൻഡയുടെ സാഹസിക പ്രകടനം ഡിസ്‌കവറി ചാനലിൽ

Posted on: October 30, 2014

Discovery-Channel-Nik-big

നിക് വാലെൻഡ നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിലൂടെ ഞാണിന്മേൽ നടന്ന് 2012ൽ ആസ്വാദകരെ ഞെട്ടിച്ചു നിക് യുഎസിലെ ഷിക്കാഗോയിൽ മറ്റൊരു സാഹസിക ഞാണിന്മേൽ യാത്രയ്ക്ക് ഒരുങ്ങുന്നു. നവംബർ മൂന്നിന് തിങ്കളാഴ്ച രാവിലെ 5.30ന് ഡിസ്‌കവറി ചാനലിലെ തൽസമയ സംപ്രേക്ഷണം ഇന്ത്യയിൽ കാണാം. രാത്രി ഒൻപതിന് പുനസംപ്രേക്ഷണവും ഉണ്ട്.

ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞാൽ, അതെക്കുറിച്ചു മാത്രമാണ് നിക്കിന്റെ ചിന്ത. നയാഗ്ര വെള്ളച്ചാട്ടം, ഗ്രാൻഡ് കാന്യൻ ഗർത്തം, ഇപ്പോൾ ചിക്കാഗോ… ഇനിയെന്താണ് അടുത്ത ലക്ഷ്യമെന്ന ചോദ്യത്തിനുള്ള നിക്കിന്റെ മറുപടി: ഞങ്ങൾ ഡെയർഡെവിൾസ് (നിർഭയന്മാർ) വെറുതെ ഇരിക്കില്ല, എനിക്കു ഞാണിന്മേൽ ഏറെ ദൂരം പോകുവാനുണ്ട്, ഉയരങ്ങളിലേക്കും.

സാഹസികത ജീവിതവ്രതമാക്കിയ സർക്കസ് കുടുംബത്തിലാണ് നിക്കോളാസ് എന്ന നിക്കിന്റെ പിറവി. 1992ൽ 13-ാം വയസിൽ 100 അടി ഉയരത്തിൽ ആദ്യ പ്രഫഷനൽ പ്രകടനം നടത്തി. നയാഗ്ര (2012), ഗ്രാൻഡ് കാന്യൻ (2013) എന്നിവയ്ക്കു മുകളിലൂടെയുള്ള ഞാണിന്മേൽ യാത്ര ലോക റെക്കോർഡുകളിൽ ഒടുവിലത്തേതാണ്.