വാരണാസി ഉൾപ്പടെ 59 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്

Posted on: May 18, 2019

ന്യൂഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്ചിമബംഗാൾ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉൾപ്പടെ 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ കേന്ദ്രസേനയെ ബംഗാളിലേക്ക് അയച്ചിട്ടുണ്ട്.

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തി.