ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Posted on: March 18, 2019

ന്യൂഡൽഹി : ഏപ്രിൽ 11 ന് നടക്കുന്ന ഒന്നാംഘട്ട ലോകസഭ തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി. ഇരുപത് സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കും ഏപ്രിൽ 11 ന് തെരഞ്ഞെടുപ്പ് നടക്കും.

ഏപ്രിൽ 18 ന് ആണ് 97 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ഏപ്രിൽ 23 ന് ആണ് കേരളത്തിലെ 20 സീറ്റുകൾ ഉൾപ്പടെ 115 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ്.