വിസ്താര സർവീസ് വൈകും

Posted on: October 29, 2014

Vistara-plane-big

ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താരയുടെ സർവീസ് ഇനിയും വൈകും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ന്റെ അന്തിമാനുമതി ലഭിക്കാത്തതാണ് കാരണം.

സെപ്റ്റംബറിൽ സർവീസ് ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സർവീസ് തുടങ്ങാനായി രണ്ട് എ 320 വിമാനങ്ങൾ ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിച്ചിട്ട് ആഴ്ചകളായി. ടാറ്റാ-എയർഏഷ്യ സംയുക്തസംരംഭം എട്ടുമാസം വൈകിയാണ് സർവീസ് തുടങ്ങിയത്.