അപ്പോളോ ടയേഴ്‌സിന് 18 ശതമാനം വരുമാന വളർച്ച

Posted on: May 9, 2019

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന്റെ വരുമാനം 2018-19 സാമ്പത്തികവർഷം 18 ശതമാനം വർധിച്ച് 17,273 കോടി രൂപയായി. പ്രവർത്തനലാഭം 2082 കോടി രൂപ. അറ്റാദായം 680 കോടി രൂപ. ഓഹരി ഒന്നിന് 325 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനം മുൻ സാമ്പത്തികവർഷം 14,674 കോടിയായിരുന്നു.

മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ വരുമാനം 5 ശതമാനം വർധിച്ച് 3,982 കോടിയിൽ നിന്ന് 4,176 കോടിയായി. പ്രവർത്തനലാഭം 473 കോടി. അറ്റാദായം 84 കോടി രൂപ.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച വില്പന വളർച്ച നേടാൻ കഴിഞ്ഞതായി അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓങ്കാർ എസ് കൻവാർ പറഞ്ഞു. അസംസ്‌കൃതവസ്തുക്കളുടെ വില 10 ശതമാനം വർധിച്ചു.തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ വില്പന വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

TAGS: Apollo Tyres |