അക്ഷയതൃതീയ ഇന്ന് ; സ്വർണ്ണവില പവന് 23,640 രൂപ

Posted on: May 7, 2019

കൊച്ചി : അക്ഷയതൃതീയ പ്രമാണിച്ച് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കടകളിൽ ഉപഭോക്താക്കളുടെ തിരക്ക്. സ്വർണ്ണവില പവന് 23,640 രൂപ. ഗ്രാമിന് 2,955 രൂപ.

അക്ഷയതൃതീയയോട് അനുബന്ധിച്ച് പ്രമുഖ ജുവല്ലറികളെല്ലാം ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജോസ്‌കോ ജുവല്ലേഴ്‌സ് 25,000 രൂപയ്ക്ക് മുകളിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നൽകും. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേക കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൗസ് ഓഫ് ആലപ്പാട്ടിൽ പവന് 1200 രൂപ കിഴിവ് എന്ന നിലവിലുള്ള ഓഫറിന് പുറമെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ബിഐഎസ് 916 സ്വർണ്ണം വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ 10 പവൻ സ്വർണ്ണം മെഗാ സമ്മാനമായി നൽകും. പഴയ സ്വർണ്ണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും കാഷ് പർച്ചേസിനും ഓഫർ ലഭ്യമാണ്. ഈ ഓഫറുകൾക്കു പുറമെ സ്വർണ്ണം വാങ്ങുന്ന ആദ്യ 101 കസ്റ്റമേഴ്‌സിന് ചുരിദാർ സെറ്റ് സമ്മാനമായി നൽകും.