കൊച്ചി കപ്പല്‍ശാലയ്ക്ക് 6311 കോടിയുടെ ഓര്‍ഡര്‍

Posted on: May 1, 2019

കൊച്ചി : കൊച്ചി ഷിപ്‌യാഡിനു നാവികസേനയില്‍ നിന്ന് 6,311.32 കോടി രൂപയുടെ കരാര്‍. നാവിക സേനയ്ക്കായി 8 ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നിര്‍മിക്കുന്നതിനാണു ഓര്‍ഡര്‍. എതിരാളികളുടെ അന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടെത്തുകയാണു ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളുടെ പ്രധാന ദൗത്യം. കുറഞ്ഞ ആഴത്തിലും സഞ്ചരിക്കാന്‍ കഴുന്ന ഫ്‌ളോട്ടിങ്ങ് ബോട്ടിനു സമാനമാണിവ.

42 മാസത്തിനുള്ളില്‍ നിര്‍മിച്ചു നാവികസേനയ്ക്കു കൈമാറും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2 വാട്ടര്‍ക്രാഫ്റ്റ് വീതം കൈമാറും. 84 മാസത്തിനുള്ളില്‍ മുഴുവന്‍ വാട്ടര്‍ ക്രാഫ്റ്റും കൈമാറണമെന്നാണു വ്യവസ്ഥ. 750 ടണ്‍ ഭാരമുള്ള, 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വോട്ടര്‍ക്രാഫ്റ്റ് തീരക്കടലില്‍ നിരീക്ഷണം നടത്താനും യുദ്ധ വിമാനങ്ങളുമായി ഏകോപിച്ചു പ്രവര്‍ത്തിക്കാനും കഴിയും.

TAGS: Cochin Shipyard |