ഡി.എം വിംസിൽ നേഴ്‌സിംഗ് ബിരുദ കോഴ്‌സ്

Posted on: October 26, 2014

DM-WIMS-Wayanadu-big

ദുബായിലെ ഡോ. മൂപ്പൻസ് എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (ഡി.എം.ഇ.ആർ.എഫ്) നാലു വർഷ നേഴ്‌സിംഗ് ബിരുദത്തോടെ നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് തുടങ്ങി. വയനാട് മേപ്പാടിയിലുള്ള ഡി.എം വിംസ് മെഡിക്കൽ കോളേജ് കാമ്പസിലാണ് കോഴ്‌സ്. കോഴ്‌സിന്റെ 2014-15 വിദ്യാഭ്യാസ വർഷത്തേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു. ഡി.എം വിംസ് നേഴ്‌സിംഗ് കോളേജിന് ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിന്റെ അക്രഡിറ്റേഷനുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ അംഗീകാരമുണ്ട്.

നാലുവർഷ ബി.എസ്‌സി നഴ്‌സിംഗ് പഠനത്തിന് താൽപര്യമുള്ളവർ ഒക്ടോബർ 31-നു മുമ്പ് കോളേജുമായി ബന്ധപ്പെടണം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 00971-529034999 എന്ന നമ്പറിലോ വയനാട് മേപ്പാടി നസീറ നഗറിലുള്ള ഡി.എം വിംസ് നേഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ 0091-4936287070, 0091-9544954428 നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾ www.dmwims.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഡി.എം വിംസ് കോളേജ് ഇന്ത്യയിലെ ഹരിത മെഡിക്കൽ ക്യാംപസുകളിൽ പെട്ടതാണ്. മൾട്ടി സ്‌പെഷ്യാലിറ്റി, എമർജൻസി ചികിത്സകളോടു കൂടിയുള്ള കോളേജ് ആദ്യഘട്ടത്തിൽ 385 ബെഡ് ടീച്ചിംഗ് ഹോസ്പിറ്റലും റഫറൽ സെന്ററുമാണ്.

നേഴ്‌സുമാർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച സാധ്യതകളും അവസരങ്ങളുമാണുള്ളതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നേഴ്‌സിംഗ് മേഖലയിൽ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യരക്ഷാ മേഖലയ്ക്ക് ഉചിതമായ ഡിഗ്രി ഓപ്ഷനുകൾ ഞങ്ങൾ നൽകുന്നുവെന്ന് ഡോ. മൂപ്പൻ പറഞ്ഞു.