06
Monday
May 2024
May 2024
കാറ്റും മഴയും : കാസർഗോഡ് രണ്ട് ബൂത്തുകളിൽ വോട്ടിംഗ് നിർത്തിവെച്ചു
Posted on: April 23, 2019
കാസർഗോഡ് : കനത്ത കാറ്റും മഴയും മൂലം കാസർഗോഡ് മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ പോളിംഗ് നിർത്തിവെച്ചു. വൈദ്യുതി മുടങ്ങിയതാണ് പോളിംഗ് നിർത്തിവെയ്ക്കാൻ കാരണം.
നീലേശ്വരം ബിരിക്കുളത്ത് 180 ാം നമ്പർ പോളിംഗ് ബൂത്തിന്റെ മേൽക്കൂരയിൽ നിന്ന് ഓട് വീണ് ആനയ്ക്കൽ ചന്ദ്രമതി, ഉഷ എന്നീ വോട്ടർമാർക്ക് പരിക്കേറ്റു. ആകെ 720 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. ഇവരിൽ അഞ്ഞൂറിലേറെപ്പേർ വോട്ട് രേഖപ്പെടുത്തി.
News in this Section