വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവ് ; കൈപ്പത്തിയിൽ കുത്തുമ്പോൾ തെളിയുന്നത് താമര

Posted on: April 23, 2019

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവ്. കോവളം ചൊവ്വരയിലെ 151 ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു.

ഈ ബൂത്തിൽ 76 പേർ വോട്ട് ചെയ്ത ശേഷമാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ചേർത്തല കിഴക്കെ നാൽപത് ബുത്തിലും സമാനമായ പിഴവ് കണ്ടെത്തി. പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ വോട്ടിംഗ് യന്ത്രം മാറ്റിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.