സ്‌പൈസ്‌ജെറ്റ് 7 അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നു

Posted on: April 16, 2019

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് പുതിയ 7 അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നു. മെയ് അവസാനവാരം മുതൽ മുംബൈയിൽ നിന്നും കൊളംബോ, ഡാക്ക, റിയാദ്, ഹോങ്കോംഗ്, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ബോയിംഗ് 737 എൻജി എയർക്രാഫ്റ്റുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.

64 വിമാനങ്ങളുള്ള സ്‌പൈസ്‌ജെറ്റ് ഫ്‌ളീറ്റിൽ 37 ബോയിംഗ് 737 ഉം 27 ബോംബാർഡിയർ ക്യു400 ഉം വിമാനങ്ങളാണുള്ളത്. പ്രതിദിനം 9 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾ ഉൾപ്പടെ 60 കേന്ദ്രങ്ങളിലേക്ക് 516 ഫ്‌ളൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്നത്.