സുബോധ് കാർണിക് ജെറ്റ് എയർവേസ് വിട്ടു

Posted on: October 24, 2014

Subodh-Karnik-CS

ജെറ്റ് എയർവേസ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ സുബോധ് കാർണിക് കമ്പനി വിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ജെറ്റ് എയർവേസ് ചീഫ് കമേഴ്‌സ്യൽ ഓഫീസറായി സുബോധ് ചുമതലയേറ്റത്. ഇത്തിഹാദ് ജെറ്റിൽ 24 ശതമാനം ഓഹരി പങ്കാളിത്തം നേടിയ ശേഷം കമ്പനി വിടുന്ന എട്ടാമത്തെ ആളാണ് സുബോധ് കാർണിക്.

കുടുംബത്തോട് ഒപ്പം ചേരാൻ അറ്റ്‌ലാന്റയിലേക്കു മടങ്ങുകയാണെന്നാണ് രാജി കാരണായി സുബോധ് വിശദീകരിക്കുന്നത്. സുബോധ് നേരത്തെ അമേരിക്കയിലെ നോർത്ത് വെസ്റ്റ്, കോണ്ടിനെന്റൽ, ഡെൽറ്റ തുടങ്ങിയ എയർലൈനുകളിൽ പ്രവർത്തിച്ചിരുന്നത്.