ഡോ. മൂപ്പൻസ് പോളിക്ലിനിക് ആധുനിക സൗകര്യങ്ങളോടെ ദേര മുത്തീനയിൽ

Posted on: October 23, 2014

ASTER-Medical-Inauguration-

അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ദേര ദുബൈ ഭാഗത്ത് വിപുലമായ രീതിയിൽ ആംബുലേറ്ററി കെയർ സൗകര്യത്തോടു കൂടിയ പുതിയ അസ്റ്റർ മെഡിക്കൽ സെന്ററിന് തുടക്കം കുറിച്ചു. ദുബൈ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ ഇഞ്ചിനീയർ ഈസ്സ അൽ ഹാജ് അൽ മയ്മൂർ ഉദ്ഘാടനം നിർവഹിച്ചു. ദേര നായിഫിൽ നേരത്തെ ഉണ്ടായിരുന്ന ഡോ. മൂപ്പൻസ് പോളി ക്ലിനിക് ആധുനിക സേവനങ്ങളോടെ അൽ മുത്തിനയിലെ പുതിയ സെന്ററിലാവും ഇനി മുതൽ ലഭ്യമാവുക.

ഉദ്ഘാടന ചടങ്ങിൽ അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മറ്റു വിശിഷ്ടാതിഥികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ആധുനിക മെഡിക്കൽ സൗകര്യങ്ങളോടെ പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തിയും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ പുതിയ മേഖലയിലേക്ക് അസ്റ്റർ മെഡിക്കൽ സെന്റർ മാറ്റാനായതിൽ സന്തോഷമുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ASTER-Medical-Exterior-Imagദുബൈ ദേര ഭാഗത്ത് ഏറ്റവും വലിയ ആംബുലേറ്ററി കെയർ സൗകര്യമാണ് ഇപ്പോൾ അസ്റ്റർ ആരംഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടി വിപുലപ്പെടുത്തിയ മുത്തീനയിലെ അസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിൽ മികച്ച പരിചരണം ഉറപ്പുവരുത്തുമെന്ന് കോർപറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടർ അലിഷാ മൂപ്പൻ പറഞ്ഞു.

15,000 സ്‌ക്വയർ ഫീറ്റിൽ, മനോഹരമായ ഇന്റീരിയർ സംവിധാനത്തിലും ആരംഭിച്ച പുതിയ സെന്ററിൽ രാവിലെ 8 മുതൽ രാത്രി 12 വരെ എല്ലാ ദിവസവും സേവനം ലഭ്യമാകും. വ്യക്തിഗത പരിചരണങ്ങളും ശ്രദ്ധയും പരമാവധി ഉറപ്പുവരുത്തുന്ന ഗുണനിലവാരമുള്ള സേവനം ഇവിടെ ലഭ്യമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, മാനസികാരോഗ്യം, അസ്ഥി രോഗം, ത്വക്ക് രോഗം, നേത്രരോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശയ രോഗങ്ങൾ, ഇ.എൻ.ടി തുടങ്ങി എല്ലാ മേഖലയിലുമുള്ള സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാണ്. റേഡിയോളജി, ലബോറട്ടറി, ഫിസിയോതെറാപ്പി, ഫാർമസി സൗകര്യങ്ങളും പ്രവർത്തിക്കുന്നുണ്ട്. പുതിയ ക്ലിനിക്കോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.