04
Saturday
May 2024
May 2024
കെ എം എ എംഎസ്എംഇ സെമിനാര്‍ 21 ന്
Posted on: February 19, 2019
കൊച്ചി : മൈക്രോ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) നേരിടുന്ന വെല്ലുവിളികളെപ്പറ്റി കേരള മാനേജ്മെന്റ് അസോസിയേഷന് 21 ന് പനമ്പിള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലില്‍ സെമിനാര്‍ നടത്തുന്നു. 9.30 മുതല്‍ 11.30 വരെയാണ് ഉദ്ഘാടന സഭ. കേരവികസന ബോര്‍ഡ് ചെയര്മാന് രാജു നാരായണ സ്വാമി മുഖ്യാതിഥിയാകും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളത്തില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് പി.കെ വിജയകുമാര്‍ മേനോന് മുഖ്യാതിഥിയും വി ഗാര്‍ഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിശിഷ്ടാതിഥിയാകും.
വിവരങ്ങള്‍ക്ക് 0484 2317966
News in this Section