സിയാൽ വാർഷിക പൊതുയോഗം 27-ന്

Posted on: September 18, 2013

Cochin-Aiport

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 27-ന് എറണാകുളം കലൂർ എജെ ഹാളിൽ ചേരും.

സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും. ഡയറക്്ടർമാരായ മന്ത്രി കെ.എം മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ മാനേജിംഗ് ഡയറക്്ടർ വി.ജെ. കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.