ഫ്‌ളൈദുബായ് താഷ്‌ക്കണ്ടിലേക്ക് സര്‍വീസാരംഭിക്കുന്നു

Posted on: January 29, 2019

കൊച്ചി : ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌ക്കണ്ടിലേക്ക് അടുത്ത മാര്‍ച്ച് 11 മുതല്‍ ഫ്‌ളൈദുബായ് സര്‍വീസാരംഭിക്കും. തുടക്കത്തില്‍ പ്രതിവാരം 5 സര്‍വീസുകളായിരിക്കുമെങ്കിലും ഈ വര്‍ഷം മെയ് 31 മുതല്‍ സര്‍വീസ് പ്രതിദിനമാക്കും. ഉസ്ബക്കിസ്ഥാനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന യു എ ഇ ആസ്ഥാനമായ പ്രഥമ എയര്‍ലൈനാണ് ഫ്‌ളൈദുബായ്.

TAGS: Fly Dubai |