ബിജെപിയെ പിന്തുണയ്ക്കാമെന്ന് പ്രഫുൽ പട്ടേൽ

Posted on: October 19, 2014

Praful-Patel-smallസുസ്ഥിര സർക്കാരിനായി ബിജെപിയെ പുറത്തു നിന്നു പിന്തുണയ്ക്കാൻ തയാറാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. പ്രഫുൽ പട്ടേലിന്റെ ഓഫറിനെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. ഫലമറിഞ്ഞതിൽ 36 സീറ്റുകളാണ് എൻസിപിക്കുള്ളത്. അഞ്ചു സീറ്റുകളിൽ ലീഡുമുണ്ട്. അതേസമയം ബിജെപിയെ പിന്തുണച്ചാൽ കേരളത്തിലെ എൻസിപി പ്രത്യേകപാർട്ടിയായി മാറുമെന്ന് എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.