ടാറ്റാ ഗ്രൂപ്പിന് തെലുങ്കാനയിലേക്കു ക്ഷണം

Posted on: October 18, 2014

Tata-Group-Logo-smallതെലുങ്കാനയിൽ മൂലധനനിക്ഷേപം നടത്താൻ ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ക്ഷണം. ഹൈദരാബാദിനെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കാൻ അദ്ദേഹം ടാറ്റാ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു.

ടാറ്റാ ഗ്രൂപ്പ് പ്രതിനിധികൾ ഇന്നലെ ഹൈദരാബാദിൽ ചന്ദ്രശേഖര റാവുവുമായി കൂടിക്കഴ്ച നടത്തിയിരുന്നു. തെലുങ്കാനയിൽ 1000 മെഗാവാട്ട് ശേഷിയുള്ള തെർമൽ പവർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുക്കമാണെന്ന് ടാറ്റാ പവർ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അനിൽ സർദാന യോഗത്തിൽ അറിയിച്ചു.