ടാറ്റാ മോട്ടോഴ്‌സിന് 928 ബസുകൾക്കുള്ള ഓർഡർ

Posted on: October 17, 2014

Tata-Marcopolo-Bus-big

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷനുകളിൽ നിന്ന് 928 മാർകോപോളോ ബസുകൾക്കുള്ള ഓർഡർ ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചു. കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 97 ബസുകൾക്കാണ് ഓർഡർ ചെയ്തിട്ടുള്ളത്.

കർണാടക ആർടിസി 487 ഉം പോണ്ടിച്ചേരി ആർടിസി 40 ഉം നോർത്ത് ഈസ്‌റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 304 ഉം ബസുകൾക്കുമാണ് ഓർഡർ നല്കിയിരിക്കുന്നത്. ജനറം രണ്ടാം പദ്ധതിയിൽ ടാറ്റാ അർബൻ ബസുകൾക്കായി ആകെ 2700 ഓർഡറുകളാണ് ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്.