ലക്ഷ്മി വിലാസ് ബാങ്കിന് 31.5 കോടി അറ്റാദായം

Posted on: October 17, 2014

LakshmiVilasBankലക്ഷ്മി വിലാസ് ബാങ്ക് 2014-15 ലെ രണ്ടാം ക്വാർട്ടറിൽ 31.50 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 5.85 കോടിയായിരുന്നു അറ്റാദായം. നിഷ്‌ക്രിയ ആസ്തികളും പ്രൊവിഷനിംഗും കുറഞ്ഞതാണ് ലാഭമാർജിനുകൾ വർധിപ്പിച്ചത്.

മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 536.76 കോടിയിൽ നിന്ന് 617.84 കോടിയായി വർധിച്ചു. വകയിരുത്തലുകൾ 74.63 കോടിയിൽ നിന്ന് 50.89 കോടിയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തികൾ 3.77 ശതമാനത്തിൽ നിന്ന് 2.78 ശതമാനമായി മെച്ചപ്പെട്ടു.