ആൻഡ്രോയ്ഡ് ലോലിപോപ്പുമായി ഗൂഗിൾ

Posted on: October 16, 2014

Androi-Lollipop-big

ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് (ആൻഡ്രോയ്ഡ് 5.0) അടുത്തമാസം ഗൂഗിൾ വിപണിയിൽ അവതരിപ്പിക്കും. ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോൺ നെക്‌സസ് 6, നെക്‌സസ് 9 ടാബ്‌ലറ്റ് എന്നിവയിലൂടെയാണ് ആൻഡ്രോയ്ഡ് 5.0 പുറത്തിറക്കുന്നത്.

നെക്‌സസ് 6 മോട്ടറോളയും  നെക്‌സസ് 9 ടാബ്‌ലറ്റുകൾ തായ്‌വാനിലെ എച്ച് ടി സിയുമാണ് നിർമ്മിച്ചു നൽകുന്നത്. മുൻതലമുറയിലെ നെക്‌സസ് ഉത്പന്നങ്ങളിലും ആൻഡ്രോയ്ഡ് ലോലിപോപ്പ് ലഭ്യമാക്കാനും ഗൂഗിളിന് പരിപാടിയുണ്ട്.