ജൻധൻ യോജന യൂണിയൻ ബാങ്കിൽ 18.40 ലക്ഷം അക്കൗണ്ടുകൾ

Posted on: October 16, 2014

Union-Bank-of-India-Logo-sm

ജൻധൻ യോജന പദ്ധതി പ്രകാരം യൂണിയൻ ബാങ്ക് 18.40 ലക്ഷം അക്കൗണ്ടുകൾ തുറന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ തിവാരി പറഞ്ഞു. ജൻധൻ യോജന അക്കൗണ്ടുകളിലൂടെ 175 കോടി രൂപയുടെ നിക്ഷേപവും ബാങ്കിന് ലഭിച്ചു.അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം 950 രൂപയാണ്.