മധ്യപ്രദേശിൽ ബിജെപി 115 സീറ്റുകളിൽ ലീഡ്

Posted on: December 11, 2018

ഭോപ്പാൽ : മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപി അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ആകെയുള്ള 230 സീറ്റുകളിൽ ബിജെപി 115 സീറ്റുകളിൽ ലീഡ് നേടി.

കോൺഗ്രസ് 106 ഉം മറ്റുള്ളവർ 9 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കക്ഷിനിലയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം.