മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

Posted on: December 11, 2018

ന്യൂഡൽഹി : മധ്യപ്രദേശിൽ ലീഡ് നില മാറി മറിയുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 109 ഉം ബിജെപി 108 ഉം ബിഎസ്പി 7 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ബുധ്‌നി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.

ശിവപുരിയിൽ ബിജെപി നേതാവ് യശോദര രാജെ സിന്ധ്യ, കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. ഈ തെരഞ്ഞെടുപ്പിൽ 2907 ലേറെ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. സംസ്ഥാനത്ത് 65.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.