രാജസ്ഥാനിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക്

Posted on: December 11, 2018

ന്യൂഡൽഹി : രാജസ്ഥാനിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക് അടുത്തു. കോൺഗ്രസ് 97 സീറ്റുകളിലും ബിജെപി 77 ഉം ബിഎസ്പി 3 മറ്റുള്ളവർ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ് (ടോങ്ക), ഗിരിജ വ്യാസ് (ഉദയ്പൂർ) തുടങ്ങിയവർ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി വസുന്ധര രാജെ ജലറാപ്ത മണ്ഡലത്തിൽ ശക്തമായ പോരാട്ടം നേരിടുകയാണ്.

ആകെയുള്ള 199 സീറ്റുകളിലേക്ക് 2274 ലേറെ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. സംസ്ഥാനത്ത് 74.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി.