ഇന്ത്യൻ ഗ്രാമീണത കാണാൻ സുക്കർബർഗ് ചന്ദോളിയിൽ

Posted on: October 11, 2014

Mark-Zuckerberg-in-Chandoli

ഇന്ത്യൻ ഗ്രാമങ്ങളുടെ അവസ്ഥ നേരിട്ടറിയാൻ ഫേസ് ബുക് മേധാവി മാർക്ക് സുക്കർബർഗ് രാജസ്ഥാനിലെ ചന്ദോളി സന്ദർശിച്ചു. ഫെബ്രുവരിയിൽ കേന്ദ്രഗവൺമെന്റ് സൈബർ ഗ്രാം പദ്ധതി ആദ്യം നടപ്പാക്കിയ ഗ്രാമമാണ് ചന്ദോളി. ജയപ്പൂരിൽ നിന്ന് 170 കിലോമീറ്റർ അകലെ ആൽവാർ ജില്ലയിലാണ് ചന്ദോളി. അര മണിക്കൂർ ഗ്രാമത്തിൽ ചെലവഴിച്ച സുക്കർബർഗ് രാജസ്ഥാനി സംഗീതവും ആസ്വാദിച്ചാണ് മടങ്ങിയത്.