സച്ചിന്‍ അപ്പോളോ ടയേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: November 23, 2018

ന്യൂഡല്‍ഹി : അപ്പോളോ ടയേഴ്‌സ് ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.

ആദ്യമായാണ് കമ്പനി ഒരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് പ്രചാരകനാക്കുന്നത്. 2009 വരെ എം ആര്‍ എഫിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇപ്പോള്‍ എം ആര്‍ എഫിന്റെ പ്രചാരകന്‍.