യാഹു ബംഗലുരു സെന്ററിൽ ലേഓഫ്

Posted on: October 8, 2014

Yahoo-logo-big

യാഹു ഇന്ത്യയുടെ ബംഗലുരു സോഫ്റ്റ്‌വേർ ഡവലപ്‌മെന്റ് സെന്ററിൽ ലേഓഫ്. ഏകദേശം 400 ജീവനക്കാരെ ലേഓഫ് ബാധിക്കുമെന്നാണ് അറിയുന്നത്. 2012 നു ശേഷമുള്ള ഏറ്റവും വലിയ ലേഓഫാണിത്. അന്ന് 2,000 പേരെയാണ് യാഹു ഒഴിവാക്കിയത്. ഡിസംബർ 31 ന് മുമ്പ് ഘട്ടംഘട്ടമായി 400 പേരെ ഒഴിവാക്കാനാണ് തീരുമാനം.

കാലിഫോർണിയയിലെ എൻജിനീയറിംഗ് യൂണിറ്റ് കഴിഞ്ഞാൽ ഏറ്റവും വലിയ സെന്ററാണ് ബംഗലുരുവിലേത്. അഞ്ചു മാസത്തെ ശമ്പളം മുൻകൂർ നൽകിയാണ് ഇപ്പോൾ ജീവനക്കാരെ ഒഴിവാക്കുന്നത്. ഗ്ലോബൽ എൻജിനീയറിംഗ് വിഭാഗവും എഡിറ്റോറിയൽ, സെയിൽസ്, സേർച്ച് സപ്പോർട്ട് വിഭാഗവുമാണ് ബംഗലുരുവിൽ പ്രവർത്തിക്കുന്നത്.