ക്രിസ് ഗോപാലകൃഷ്ണൻ 10 ന് വിരമിക്കും

Posted on: October 8, 2014

Kris-Gopalakrishnan-big

ഇൻഫോസിസ് നോൺ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ ഒക്ടോബർ 10 വിരമിക്കും. ഇതോടെ സ്ഥാപക അംഗങ്ങളിൽ അവസാനത്തെയാളും കമ്പനിയുടെ ദൈനംദിന ഭരണച്ചുമതലകളിൽ നിന്ന് മാറും. നന്ദൻ നിലേക്കനിയുടെ പിൻഗാമിയായി 2007 ൽ ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ക്രിസ് ഗോപാലകൃഷ്ണൻ 2013 ൽ വൈസ് ചെയർമാനായി.

മലയാളിയായ ക്രിസ് ഗോപാലകൃഷ്ണൻ മദ്രാസ് ഐഐടിയിൽ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷം മറ്റ് അഞ്ചു പേരോടൊപ്പം 1981 ൽ ഇൻഫോസിസിന് തുടക്കം കുറിക്കുകയായിരുന്നു. 2011 പദ്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-14 ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ചെയർമാനായും പ്രവർത്തിച്ചു.