നോകിയ ചെന്നൈ ഫാക്ടറി നവംബർ ഒന്നിന് പൂട്ടും

Posted on: October 7, 2014

Nokia-Chennai-plant-big

മൈക്രോസോഫ്റ്റ് മൊബൈൽ വാങ്ങാൽ കരാർ നിരസിച്ചതിനെ തുടർന്ന് നോകിയ ചെന്നൈയിലെ ഫാക്ടറി നവംബർ ഒന്നിന് അടച്ചുപൂട്ടും. 2006 ൽ ആരംഭിച്ച ഫാക്ടറിയിൽ 6,600 ജീവനക്കാരാണുള്ളത്. ഇവരിൽ 5,000 പേരും സ്വമേധയാ വിരമിക്കൽ പദ്ധതി സ്വീകരിച്ചതായി നോകിയ അറിയിച്ചു.

ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മിഡിൽഈസ്റ്റ് എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിട്ടായിരുന്നു ചെന്നൈ ഫാക്ടറിയിലെ ഉത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന മൊബൈൽ, ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് ഗവൺമെന്റ് 2,400 കോടി രൂപ നികുതി ആവശ്യപ്പെട്ട് നോട്ടീസ് നൽകി. നികുതി കേസ് പരിഗണിക്കുന്നതിനിടെ മൈക്രോസോഫ്റ്റിന് പ്ലാന്റ് കൈമാറാൻ, ഗ്യാരണ്ടിയായി 3,500 കോടി രൂപ കെട്ടിവയ്ക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് ഫാക്ടറി പൂട്ടാൻ നോകിയ ഒരുങ്ങുന്നത്.