04
Saturday
May 2024
May 2024
ഫിനാക്കിൾ മേധാവി ഹർഗോപാൽ രാജിവച്ചു
Posted on: October 6, 2014
ഇൻഫോസിസിന്റെ ബാങ്കിംഗ് സോഫ്റ്റ്വേറായ ഫിനാക്കിളിന്റെ മേധാവി എം. ഹർഗോപാൽ രാജിവച്ചു. സീനിയർ വൈസ്പ്രസിഡന്റായിരുന്ന ഹർഗോപാൽ 19 വർഷം ഇൻഫോസിസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിനാക്കിളിന് 84 രാജ്യങ്ങളിലായി 183 ഇടപാടുകാരുണ്ട്. കോർബാങ്കിംഗ്, ഇ-ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സമഗ്രമായ ബാങ്കിംഗ് ഇടപാടുകളാണ് ഫിനാക്കിൾ അവതരിപ്പിക്കുന്നത്.
ജർമ്മൻ സോഫ്റ്റ്വേർ മേജറായ സാപിൽ നിന്നുള്ള മൈക്കേൽ റേ, ഹർഗോപാലിനു പകരം ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിന് വിശാൽ സിക്ക ചുമതലയേറ്റ ശേഷം നാലാമത്തെ വ്യക്തിയാണ് സാപിൽ നിന്നും ഇൻഫോസിസിൽ എത്തുന്നത്.
TAGS: Finacle | Haragopal M | Infosys | Infosys Banking Solution | Michael Reh |
News in this Section