ആമിർഖാൻ ഡാറ്റ്‌സൺ ഇന്ത്യ ബ്രാൻഡ് അംബാസഡർ

Posted on: October 5, 2018

കൊച്ചി : ഡാറ്റ്‌സൺ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർഖാനെ പ്രഖ്യാപിച്ചു. ആമിർഖാനെ ഉൾപ്പെടുത്തിയാണ് ഡാറ്റ്‌സന്റെ പുതിയ ബ്രാൻഡ് ക്യാമ്പയിൻ എക്‌സ്പീരിയൻസ് ചേഞ്ച് ഒരുക്കുന്നത്. പുതു തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എക്‌സ്പീരിയൻസ് ചേഞ്ച് ക്യാമ്പയിൻ അവതരിപ്പിക്കുന്നത്.

ആമിർഖാൻ തങ്ങളുടെ പുതിയ ക്യാമ്പയിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് ഡാറ്റ്‌സൺ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡണ്ട് തോമസ് കൂൾ പറഞ്ഞു.

ഡാറ്റ്‌സൺ കുടുംബത്തിന്റെ ഇന്ത്യയിലെ അത്ഭുതപൂർവമായ വളർച്ചയുടെ ഭാഗമാകുന്നതിൽ തനിക്കും ഏറെ സന്തോഷമുണ്ടെന്ന്  ആമിർഖാൻ പറഞ്ഞു.