ഡാറ്റ്‌സൺ ഗോ പ്ലസ് കേരള വിപണിയിൽ

Posted on: January 19, 2015

Datsun-Go-+--big

കൊച്ചി : അധിക സൗകര്യങ്ങളുടെ പുതിയ ലോകം തുറന്നു ഡാറ്റ്‌സൺ ഗോപ്ലസ് കേരള വിപണിയിൽ അവതരിപ്പിച്ചു. ഡാറ്റ്‌സൺ ഗോ പ്ലസ് 4 മീറ്ററിൽ താഴെയുള്ള കോംപാക്ട് എംപിവിയാണ്. 5 മുതിർന്നവർക്കും 2 കുട്ടികൾക്കും യാത്ര ചെയ്യാൻ സാധിക്കും വിധം മൂന്ന് നിരയിലായി സീറ്റുകളൊരുക്കിയിരിക്കുന്നു.

ഡാറ്റ്‌സൺ ഗോ പ്ലസിന്റെ കൊച്ചി എക്‌സ് – ഷോറൂം വില 3.81 ലക്ഷം രൂപയിൽ തുടങ്ങുന്നു. ഡാറ്റ്‌സൺ ഗോ പ്ലസ് ഡി – 3.86 ലക്ഷം രൂപ, ഡാറ്റ്‌സൺ ഗോ പ്ലസ് ഡി 2- 3.89 ലക്ഷം രൂപ, ഡാറ്റ്‌സൺ ഗ്ലോ പ്ലസ് എ – 4.22 ലക്ഷം രൂപ, ഡാറ്റ്‌സൺ ഗോ പ്ലസ് ടി – 4.69 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ഗോ പ്ലസ് ടി മോഡലിൽ ഇലക്‌ട്രോണിക് പവർ സ്റ്റീയറിംഗ്, ഫ്രണ്ട് പവർ വിൻഡോ, മൊബൈൽ ഡോക്കിംഗ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കാർ യാത്ര കൂടുതൽ പേർക്ക് സ്വായത്തമാക്കാനും അത് കൂടുതൽ ആകർഷകമാക്കാനും പ്രയത്‌നിക്കുമെന്ന ഡാറ്റ്‌സൺ ഇന്ത്യയുടെ വാഗ്ദാനം യാഥാർഥ്യമാക്കുന്ന ഉത്പന്നമാണ് ഡാറ്റ്‌സൺ ഗോ പ്ലസ് എന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു.

ഈ സെഗ്‌മെന്റിൽ യാത്രക്കാർക്ക് തളർച്ച ഇല്ലാതാക്കുന്ന മുൻ സീറ്റ്, ഒപ്റ്റിമം ഗിയർ ഷിഫ്റ്റ് ഇൻഡക്കേറ്ററോടു കൂടിയ സ്മാർട്ട് മീറ്റർ, ഡിജിറ്റൽ ട്രിപ് കംപ്യൂട്ടർ, ഫോളോ മി ഹോം ഹെഡ് ലാംപ്, ഇന്റലിജന്റ്, സ്പീഡ് സെൻസിറ്റീവ് വൈപ്പർ, വെന്റിലേറ്റഡ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ഡാറ്റ്‌സൺ ഗോ പ്ലസിൽ ഒരുക്കിയിരിക്കുന്നു.

164 എൻ എം ടോർക്കിൽ 68 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്ന അത്യാധുനികവും കാര്യക്ഷമവുമായ 1.2 ലിറ്റർ, 3 സിലിണ്ടർ എൻജിനാണ് ഡാറ്റ്‌സൺ ഗോ പ്ലസിലുള്ളത്. 20.6 കിലോ മീറ്റർ മൈലേജ് നൽകുകന്ന ഗോ പ്ലസിന് ഇതര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവ് മാത്രമെയുള്ളു.

റെഡ്, ഗോൾഡ്, വൈറ്റ്, സിൽവർ, ബ്രോൺസ് ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ ഡാറ്റ്‌സൺ ഗോ പ്ലസ് ലഭ്യമാണ്. രണ്ട് വർഷത്തെ അൺലിമിറ്റഡ് വാറൻഡിയാണ് ഡാറ്റ്‌സൺ ഗോ പ്ലസിന്റെ മറ്റൊരു സവിശേഷത.