02
Thursday
May 2024
May 2024
ഗോ എയർ ടിക്കറ്റ് ഓഫർ
Posted on: October 2, 2018
മുംബൈ : ഗോ എയർ 999 രൂപയിൽ തുടങ്ങുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി വരെയാണ് ബുക്കിംഗ് സമയം. ബുക്കിംഗ് ലഭിച്ചവർക്ക് ഒക്ടോബർ 3 മുതൽ 2018 ഒക്ടോബർ 22 വരെ യാത്രചെയ്യാം.
ബാഗ് ദോഗ്രയിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളാണ് ഏറ്റവും കുറവ് – 999 രൂപ. അഹമ്മദാബാദ്, ഭുവനേശ്വവർ, മുംബൈ, ഗുവാഹട്ടി, ഡൽഹി, പാറ്റ്ന എന്നിവിടങ്ങളിൽ നിന്നുള്ള നിരക്ക് 1299 രൂപയിലാണ് തുടങ്ങുന്നത്.
ബംഗലുരു, കോൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നിന്നുള്ള നിരക്ക് 1,399 രൂപ മുതലും ഹൈദരാബാദ്, പൂനെ, ജയ്പൂർ നിരക്കുകൾ 1,499 രൂപ മുതലും ചെന്നൈയിൽ നിന്നുള്ള നിരക്കുകൾ 1,699 രൂപ മുതലും കൊച്ചി, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കുകൾ 1,999 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
TAGS: GoAir | GoAir Ticket Offers |
News in this Section