എൽ ഐ സി ക്ക് 11,690 കോടിയുടെ ഐടി റീഫണ്ട്

Posted on: October 2, 2014

LIC-Logo-new-smallഎൽ ഐ സിക്ക് 11,690 കോടിയുടെ ആദായനികുതി റീഫണ്ട്. 2007-08,2008-09 2009-10 വർഷങ്ങളിലെ ആദായനികുതി അസസ്‌മെന്റ് സംബന്ധിച്ച് എൽഐസിയും ആദായനികുതി വകുപ്പും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് ഇൻകംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലിൽ എൽ ഐ സിക്കു അനുകൂലമായാണ് തീരുമാനമുണ്ടായത്. റീഫണ്ടായി ലഭിക്കുന്ന തുകയിൽ ഗണ്യമായ ഭാഗം പോളിസി ഉടമകൾക്കു കൈമാറുമെന്ന് എൽ ഐ സി വൃത്തങ്ങൾ പറഞ്ഞു.

2014-15 അസസ്‌മെന്റ് വർഷം എൽ ഐ സി 5,118.92 കോടി രൂപയാണ് മുൻകൂർ ആദായനികുതി അടച്ചത്. 2013-14 അസസ്‌മെന്റ് വർഷം മുൻകൂർ നികുതി 4,323.99 കോടിയായിരുന്നു മുൻകൂർ നികുതി നൽകിയത്.