മൈക്രോസോഫ്റ്റ് ഇനി പുറത്തിറക്കുന്നത് വിൻഡോസ് 10

Posted on: October 1, 2014

Windows-10-big

വിൻഡോസ് 9 ന് പകരം മൈക്രോസോഫ്റ്റ് ഇനി പുറത്തിറക്കുന്നത് വിൻഡോസ് 10. നിലവിലുള്ള ഓപറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 8 നേക്കാൾ ഗണ്യമായ മാറ്റങ്ങളോടെയാകും വിൻഡോസ് 10 പുറത്തിറക്കുക. മൊബൈൽ, ഇന്റർനെറ്റ് തുടങ്ങി പുതിയ കാലഘട്ടത്തിന്റെ വർധിച്ച ആവശ്യങ്ങൾക്ക് ഉതുകന്ന ഓപറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 10 ൽ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.

വിൻഡോസ് 10 സംബന്ധിച്ച കമ്പനിയുടെ വിഷൻ കഴിഞ്ഞദിവസം സാൻഫ്രാൻസിസ്‌കോയിൽ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. നേരത്തെ വിൻഡോസ് 9 മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയിൽ പുറത്തിറക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.