ടിസിഎസ് ഐടി വിസ് 2014 കൊച്ചിഎഡിഷൻ ഒക് 14 ന്

Posted on: September 29, 2014

Tata-Consultancy-Services-B

ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സംഘടിപ്പിക്കുന്ന ടിസിഎസ് ഐടി വിസ് ക്വിസ് മത്സരം ഒക്ടോബർ 14-ന് കലൂർ ഗോകുലം പാർക്ക് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. 1999-ൽ ആരംഭിച്ച ടിസിഎസ് ഐടി വിസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർ-സ്‌ക്കൂൾ ഐടി ക്വിസ് മത്സരമാണ്.

എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ, (പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ഉൾപ്പെടെ) പഠിക്കുന്നവർക്ക് പങ്കെടുക്കാം. എൻട്രി ഫീ ഇല്ല. രണ്ട് അംഗങ്ങൾ അടങ്ങിയതാണ് ഒരു ടീം. ഒരു സ്ഥാപനത്തിൽനിന്ന് പത്തു ടീമുകൾക്കുവരെ പങ്കെടുക്കാം. ഒക്ടോബർ പതിനൊന്നിനു മുമ്പായി കെ.എസ്. ധന്യ, ഐടി വിസ് കോർഡിനേറ്റർ, ഹ്യൂമൻ റിസോഴ്‌സസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, തേജോമയ, എൽ ആൻഡ് ടി ടെക് പാർക്ക് ലിമിറ്റഡ്, ഇൻഫോപാർക്ക്, കുസുമഗിരി പോസ്റ്റ്, കാക്കനാട്, കൊച്ചി എന്ന വിലാസത്തിൽ പേരു നല്കണം. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന്: www.tcsitwiz.com. ട്വിറ്റർ: @TCSITWiz. കൂടുതൽ വിവരങ്ങൾ 09847895551 എന്ന മൊബൈൽ നമ്പരിൽനിന്നു ലഭിക്കും.

എഴുത്തുപരീക്ഷയിൽ മുന്നിലെത്തുന്ന ആറ് ടീമുകൾ റീജണൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും. ഓരോ സ്‌കൂളിൽനിന്നും ഏറ്റവും മുന്നിലെത്തുന്ന ടീമിനെ മാത്രമേ മത്സരത്തിനായി വേദിയിലേയ്ക്ക് വിളിക്കുകയുള്ളൂ. റീജണൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് ഡിസംബറിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിൽ യുഎഇ ടീമിനൊപ്പം പങ്കെടുക്കാം.

ഇന്ത്യയിൽ കൊച്ചി, അഹമ്മദാബാദ്, ബാംഗലുരു, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, കോൽക്കത്ത, ലക്‌നോ, മുംബൈ, നാഗ്പൂർ, പൂണെ എന്നിങ്ങനെ പതിന്നാല് സ്ഥലങ്ങളിലാണ് ടിസിഎസ് ഐടി വിസ് മത്സരങ്ങൾ നടക്കുന്നത്.

റീജണൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് ഐപാഡ്എയർ സമ്മാനമായി ലഭിക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് ഐപാഡ് മിനിയാണ് സമ്മാനം. കൂടാതെ വിജയികൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രോഫിയും മെഡലുകളും ലഭിക്കും. ഫൈനലിലെത്തുന്ന ആറ് ടീമുകൾക്ക് സ്‌പേയ്‌സ് പായ്ക്ക്, സിപ്പേഴ്‌സ്, ഇയർഫോൺ, യുഎസ്ബി പെൻ ഡ്രൈവ്, സ്പീക്കേഴ്‌സ് തുടങ്ങി ടിസിഎസ് നല്കുന്ന വിവിധ സമ്മാനങ്ങൾ ലഭിക്കും.

ടെക്‌നോളജി എൻവയോൺമെന്റ്, ബിസിനസ്, ആളുകൾ, പുതിയ ട്രെൻഡുകൾ, ലെജൻഡ്‌സ് എന്നിങ്ങനെ ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉപയോഗമുള്ള മേഖലകളെ ഊന്നിയാണ് ക്വിസ് മത്സരം. ക്ലൗഡ് കംപ്യൂട്ടിംഗ്, ടെലികോം, ബയോമെട്രിക്‌സ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ്, യുണീക് വെബ്‌സൈറ്റ്‌സ്, ഐടി ബസ്‌വേഡ്‌സ്, അക്രോനിംസ് എന്നിങ്ങനെയുള്ള മേഖലകളിൽനിന്നും ചോദ്യങ്ങളുണ്ടാകും. കൂടാതെ വിദ്യാഭ്യാസം, വിനോദം, പുസ്തകങ്ങൾ, മൾട്ടിമീഡിയ, സംഗീതം, സിനിമ, ബാങ്കിംഗ്, പരസ്യങ്ങൾ, സ്‌പോർട്്‌സ്, ഗെയിമിംഗ്, സോഷ്യൽ നെറ്റ് വർക്കിംഗ്, ബ്ലോഗിംഗ്, സെൽ ഫോൺ എന്നിങ്ങനെ ഐടി പ്രയോജനപ്പെടുത്തുന്ന മേഖലകളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.

പങ്കെടുക്കുന്ന എല്ലാവർക്കുമായി ട്വിറ്റർ വിഭാഗത്തിലും മത്സരമുണ്ട്. റീജണൽ ഫൈനൽ മത്സരങ്ങളിൽ ട്വിറ്റർ വിഭാഗത്തിൽ ഉത്തരങ്ങൾ ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിജയിക്ക് ബ്ലൂടൂത്ത് സ്പീക്കറുകൾ സമ്മാനം.