29
Monday
April 2024
April 2024
രാകേഷ് ജുൻജുൻവാല ബാർബെക്യു നേഷനിൽ നിക്ഷേപം നടത്തി
Posted on: July 27, 2018
മുംബൈ : പ്രശസ്ത ഓഹരിനിക്ഷേപകനായ രാകേഷ് ജുൻജുൻവാല ബംഗലുരു ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ശൃംഖലയായ ബാർബെക്യു നേഷനിൽ നിക്ഷേപം നടത്തി. നിക്ഷേപസ്ഥാപനമായ ആൽകെമി കാപ്പിറ്റൽ മുഖേന 90 കോടി രൂപ മുതൽമുടക്കി ബാർബെക്യുവിന്റെ 3.5 ശതമാനം ഓഹരികളാണ് അദേഹം വാങ്ങിയത്.
സായാജി ഹോട്ടൽസ് പ്രമോട്ട് ചെയ്യുന്ന ബാർബെക്യു നേഷന്റെ മൂല്യം 2300-2400 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ബാർബെക്യു നേഷന് രാജ്യത്തെമ്പാടുമായി നൂറോളം റെസ്‌റ്റോറന്റുകളുണ്ട്.
TAGS: Alchemy Capital | Barbeque Nation | Rakesh Jhunjhunwala |
News in this Section
Trending News