സത്യ നാദെല്ല ഹൈദരബാദിൽ

Posted on: September 28, 2014

Satya-Nadella-big

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുമായി ഹൈദരബാദിൽ കൂടിക്കാഴ്ച നടത്തി. അദ്ദേഹം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെയും സന്ദർശിച്ചേക്കും.

വിശാഖപട്ടണത്ത് 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചരുന്നു. നേരത്തെ ഗാച്ചിബൗലിയിലെ മൈക്രോ സോഫ്റ്റ് ഇന്ത്യ ഡവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരെയും അഭിസംബോധന ചെയ്തിരുന്നു.

ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നാസ്‌കോം സംഘടിപ്പിച്ചിരിക്കുന്ന രണ്ടു പരിപാടികളിൽ പങ്കെടുക്കാനാണ് സത്യ നാദെല്ല ഇന്ത്യയിലെത്തിയത്.