ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് വിസി സർക്കിൾ പുരസ്‌കാരം

Posted on: September 28, 2014

Aster-DM-healthcare-award-b

ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ദുബായ് ആസ്ഥാനമായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് അതിവേഗം വളരുന്ന ആരോഗ്യപരിപാലന ദാതാവിനുള്ള വിസി സർക്കിൾ പുരസ്‌കാരം. മുംബൈയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർ അലിഷ മൂപ്പൻ പുരസ്‌കാരം ഏറ്റുവാങ്ങി.

മണിപ്പാൽ എഡ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് രാജൻ പദുകോൺ, ഏഷ്യൻ ഹെൽത്ത്‌കെയർ ഫണ്ട് സിഇഒ അജയ്കുമാർ വിജ്, ഡോ. ലാൽ പാത്ത്‌ലാബ്‌സ് സിഇഒ ഡോ. ഓം മഞ്ചന്ദ എന്നിവരടങ്ങിയ ജൂറിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിനെ തെരഞ്ഞെടുത്തത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹെൽത്ത്‌കെയർ സേവനങ്ങൾ ന്യായമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കാനാണ് ഞങ്ങൾ ശ്രദ്ധിക്കുന്നതെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് അലിഷാ മൂപ്പൻ പറഞ്ഞു. പ്രതിവർഷം 70 ലക്ഷം രോഗികൾക്കു ആസ്റ്റർ സാന്ത്വനസ്പർശമേകുന്നതായും അവർ കൂട്ടിച്ചേർത്തു.